ഇറാനെതിരായ യുഎസ് നാവിക ഉപരോധം കടുക്കുന്നു….

ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, ഇറാനിയൻ തുറമുഖങ്ങളിൽ അനിശ്ചിതകാല നാവിക ഉപരോധം ഏർപ്പെടുത്തുമെന്നും കൂടുതൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. എന്നാൽ, ഉപരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുൻനിര വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണി’ലെ നാവികരുടെ മോശം മാനസികാരോഗ്യവും ജീവിതസാഹചര്യങ്ങളും യുഎസ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ-സൈനിക തലവേദനയായി മാറുകയാണ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.




