ട്രംപിന് നിർണായക ദിനം; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് നിർണായകമാകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ഇന്ന് യുഎസ് ജനത പോളിങ് ബൂത്തിലെത്തും. പ്രസിഡന്റിന്റെ നാലുവർഷ ഭരണകാലാവധിയുടെ പകുതിയെത്തുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികാരം നിലനിർത്താനാകുമോ എന്നതാണ് പ്രധാന ചോദ്യം. ട്രംപിന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.

Related Articles

Back to top button