യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ…

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ തുടക്കമാകും. ബജറ്റിലെ വിവിധ നിർദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാൻ പ്രതിപക്ഷം തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് വിൽപന നടത്താനുള്ള ബജറ്റ് നിർദ്ദേശവും, ധാതു സംസ്കരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവുമായിരിക്കും പ്രതിപക്ഷം സഭയിൽ പ്രധാന ആയുധമാക്കുക. ഈ രണ്ട് വിഷയങ്ങളിലും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പരിസ്ഥിതി നാശത്തിനും ലഹരിവ്യാപനത്തിനും ഈ തീരുമാനങ്ങൾ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് അവർ ലക്ഷ്യമിടുന്നത്.

Related Articles

Back to top button