പുളളിമാൻ തോലുമായി രണ്ടുയുവാക്കൾ വനപാലകരുടെ പിടിയിൽ…

പുളളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകർ അറസ്റ്റുചെയ്തു. വളളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ(31), വെങ്ങാനൂർ ചരുവിള അനന്തുഭവനിൽ അനന്തു(23) എന്നിവരെയാണ് അറസ്റ്റുചെയ്ത്.

ഗോകുൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30-ന് അപകടത്തിൽപ്പെട്ടിരുന്നു. സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുളളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു. അപകട സ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ.യുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയോടെ അപകടത്തിൽ മുഖത്ത് പരിക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സ തേടി.

Related Articles

Back to top button