21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ് ; വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ

21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് റെയിൽവേ അറ്റകുറ്റപ്പണിയെ തുടർന്ന് വഴിതിരിച്ചുവിട്ടതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ഒക്ടോബർ 15-ന് പുറപ്പെട്ട ട്രെയിൻ പല സ്റ്റേഷനുകളിലും പിടിച്ചിട്ടു. തുടർന്ന് യാത്രക്കാർ നടത്തിയ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനും യാത്രാതടസ്സത്തിനും ഇടയിലും രോഷം പ്രകടിപ്പിക്കുന്നതിന് പകരം, പ്രതിഷേധത്തെ ഒരു ‘വൈബ്’ ആക്കി മാറ്റുന്ന കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ സാക്ഷിയായത്. വിവിധ സ്റ്റേഷനുകളിലും അല്ലാതെയും ട്രെയിൻ പിടിച്ചിട്ടതിന് കണക്കില്ല. പൂജ അവധിക്കെത്തിയ യാത്രികരുടെ ഒരു ദിവസത്തെ ലീവ് യാത്രയായി തന്നെ പോയി കിട്ടി. എങ്കിലും ഡാൻസായും പാട്ടായും കളികളായും ജെൻസികൾ ആ നിമിഷങ്ങളും ആനന്ദകരമാക്കി. ഒടുവിൽ ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ ചുംബനത്തോടെയാണ് യുവാക്കൾ യാത്ര പറഞ്ഞത്.

Related Articles

Back to top button