ആലപ്പുഴ ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് 20 വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് 20 വയസുകാരന് ദാരുണാന്ത്യം. വീയപുരം ആറ്റുപുറത്ത് മാത്യുവിന്റെ മകൻ ആൽവിൻ മാത്യു (20) ആണ് മരിച്ചത്. പുറക്കാട് സമീപം വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു അപകടം. ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ആൽവിൻ മാത്യുവിന്റെ ബൈക്ക് മുന്നിൽ പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്നു ആൽവിൻ.

Related Articles

Back to top button