ഇന്ത്യ സന്ദർശനത്തിന് പിന്നാലെ യുവതിയുടെ തലച്ചോറിൽ 38 വിരകൾ

ഇരുപതാം വയസ്സിൽ ഏറെ ആഗ്രഹിച്ചു നടത്തിയ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ബ്രിട്ടീഷ് യുവതിയെ പിടികൂടിയത് അപൂർവ്വവും മാരകവുമായ അണുബാധ. നിലവിൽ 42 വയസ്സുള്ള ലോറി ഡെൻമാൻ എന്ന യുവതിയുടെ തലച്ചോറിലാണ് ‘ന്യൂറോസിസ്റ്റിസെർക്കോസിസ്’ (Neurocysticercosis) എന്ന ഗുരുതര അവസ്ഥയെ തുടർന്ന് 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട കഠിനമായ ചികിത്സയ്ക്കൊടുവിലാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

2007-ൽ തന്റെ ഇരുപതാം വയസ്സിലാണ് ലോറി ഇന്ത്യ സന്ദർശിക്കുന്നത്. യാത്രയിലുടനീളം സസ്യാഹാരം മാത്രം കഴിച്ചിരുന്ന തനിക്ക് എങ്ങനെ ഈ രോഗം ബാധിച്ചു എന്നതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കവേ മലത്തിനൊപ്പം ഒരു മീറ്ററോളം നീളമുള്ള വിര പുറത്തുപോയത് ലോറിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അന്ന് നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും (Seizures) ഉണ്ടായതിനെ തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന ആ വിവരം പുറത്തുവിട്ടത്. ലോറിയുടെ തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ രൂപപ്പെട്ടിട്ടുണ്ടായിരുന്നു.

Related Articles

Back to top button