എം ആർ ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ്.. 3പേർ അറസ്റ്റിൽ

എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേർ അറസ്റ്റിൽ. കാട്ടാക്കട എംഎൽഎ എം ആർ ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന് ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎ ആശുപത്രിയിലാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. എംഎൽഎയുടെ പേരിൽ വ്യാപാരിയിൽ നിന്ന് 1000 രൂപ ഇവർ കൈക്കലാക്കി. വിവരമറിഞ്ഞ എംഎൽഎ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.



