ചാലിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി….

എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വഴിക്കടവ് കുന്നുമ്മല്‍പൊട്ടി സ്വദേശി വി.എം അജ്മലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ഇന്ന് രാവിലെയാണ് അജ്മലിനെ കാണാതായത്. സുഹൃത്തിനൊപ്പം പുഴയില്‍ സ്വര്‍ണം അരിക്കാന്‍ എത്തിയതായിരുന്നു അജ്മല്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button