‘തല്ലിക്കൊന്ന് കാട്ടിൽ കളയും’.. സാന്ദ്ര തോമസിനെതിരെ വധഭീഷണി… ഓഡിയോ സന്ദേശം പുറത്ത്…

നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്.

അതേസമയം, ഓഡിയോ സന്ദേശം അയച്ചവര്‍ക്ക് സിനിമയില്‍ സ്വാധീനം ഉള്ളവരുടെ പിന്തുണയുണ്ടെന്ന് സാന്ദ്ര പ്രതികരിച്ചു.ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ് ഇതെല്ലാം. തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്.

Related Articles

Back to top button