കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ….

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് എതിരെ നടപടി. കൊല്ലം ആർ ടി ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റു ജില്ലകളിൽ നിന്നുള്ള വാഹനം പോലും ഇത്തരത്തിൽ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായാണ് കണ്ടെത്തൽ.

19 വാഹനങ്ങൾ പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റ് ആർ ടി ഓഫീസുകൾക്ക് കീഴിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ ആർ ടി ഒ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളിൽ ഇത്തരം മാനദണ്ഡങ്ങൾ മറികടന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ രജിസ്ട്രേഷൻ പുതുക്കി നൽകിയതായാണ് കണ്ടെത്തിയത്. പിന്നിൽ സാമ്പത്തിക ഇടപാടുകൾ അടക്കം നടന്നിട്ടുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

Related Articles

Back to top button