നിർമാണത്തിലിരുന്ന വീട്ടിൽ കയറി മോഷണം… 25,000 രൂപയുടെ…

കൊച്ചി: നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ചെമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം നൗഗോൺ സ്വദേശികളായ ഇജാജുൾ ഇസ്ലാം (34), ഖൈറുൾ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി നിർമിച്ചുവരുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. വീട്ടിൽ ഇലക്ട്രിക് വയറിങ്ങിനായി സ്ഥാപിച്ചിരുന്ന ഏകദേശം 25,000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ കുന്നത്തുനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button