ഭാര്യയെ വെട്ടിക്കൊന്ന പ്രതി പൊലീസ് പിടിയിൽ…കൊലപാതകത്തിനുള്ള കാരണം….

പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിൽ. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ചോദിച്ചറിയുന്നത്.
പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ സുധ(58)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് കുട്ടിക്കൃഷ്ണന്‍ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.



