തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്നു മോഷണം പോയസംഭവത്തിൽ ജീവനക്കാർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച…..

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്നു മോഷണം പോയതിൽ ജീവനക്കാർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. മാനസിക പ്രശ്നങ്ങൾക്കും അപസ്മാരത്തിനും നൽകുന്ന മരുന്നുകളാണ് കാണാതായത്. സ്റ്റോറും കുത്തി തുറന്നാണ് മരുന്ന് മോഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം പോലീസുമായി സഹകരിക്കാതെ അന്വേഷണത്തിൽ വെല്ലുവിളി സൃഷ്ടിക്കുകയാണ് ആശുപത്രി അധികൃതർ.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് നർകോട്ടിക് പരിധിയിൽ വരുന്ന മരുന്നുകൾ മോഷണംപോയത്. ഡബിൾ ലോക്കറിൽ അടക്കം അതീവ സൂര്ഷിതമായി സൂക്ഷിക്കേണ്ട മരുന്നുകളാണ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ അലംഭാവത്തെ തുടർന്ന് കളവു പോയത്. മാനസിക ആരോഗ്യം, അപസ്മാരം എന്നിവയ്ക്ക് നൽകുന്ന മരുന്നുകളാണ് പതിനാലാം വാർഡിൽ നിന്ന് നഷ്ടമായതെന്ന് വിവരം.

Related Articles

Back to top button