വീണാ ജോർജ്ജ് മാപ്പ് പറയണം , ഒരു കാര്യവുമില്ലാതെ കെഎസ്‌യു പ്രവർത്തകരെ ജയിലിൽ ഇട്ടു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണത്തിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിയാതെ 16 ദിവസത്തോളം വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി എംഎൽഎ. വീണ ജോർജിൻ്റെ വിശ്വസ്തനായിരുന്ന ഗൺമാനാണ് മൊഴി മാറ്റിയത്. സംഭവിക്കാത്ത കാര്യങ്ങളാണ് അന്ന് മൊഴിയായി വന്നത്. വീണ ജോർജിൻ്റെ വിശ്വസ്തനായിരുന്ന ഗൺമാനോട് മൊഴി മാറ്റാൻ പറയാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. വിഷയത്തിൽ ഇനിയെങ്കിലും വീണാ ജോർജ്ജ് മാപ്പ് പറയണം. സിപിഎമ്മും മാപ്പ് പറയണം. ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു. വീടുകൾ ആക്രമിക്കപ്പെട്ടു. ഒരു കാര്യവുമില്ലാതെ കെഎസ്‌യു പ്രവർത്തകരെ ജയിലിൽ ഇട്ടുവെന്നും അബിൻ വർക്കി പറഞ്ഞു.

Related Articles

Back to top button