‘ഭരണഘടനാ സ്ഥാപനങ്ങളെന്ന് നമ്മൾ വിളിക്കുന്ന സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നത് ആര്എസ്എസ്’…എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഭരണഘടനാ സ്ഥാപനങ്ങളെന്ന് നമ്മള് വിളിക്കുന്ന സ്ഥാനപനങ്ങളെ കൈകാര്യം ചെയ്യുന്നത് ആര്എസ്എസ് എന്ന് എം വി ഗോവിന്ദൻ . ആദ്യം അവര് തീരുമാനിക്കുന്നതാണ് ലക്ഷ്യം. പീന്നിട് ആ ലക്ഷ്യം നേടുന്നതിനുള്ള തെളിവുകളുണ്ടാക്കും.
ഇതാണ് ഇന്ത്യയുടെ പൊതുവായ ചിത്രമെന്നും എം വി ഗോവിന്ദന് പറഞ്ഞു. യഥാര്ത്ഥ പ്രതികളെ മാപ്പ് സാക്ഷികളാക്കുമെന്നും അവര് ഉന്നം വെയ്ക്കുന്നവരെ പ്രതികളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില് സംഭവിക്കുന്നത് ഇതാണെന്നും കെജ്രിവാളിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



