സെക്രട്ടേറിയറ്റിന് മുന്നിൽ എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

സെക്രട്ടേറിയറ്റിന് മുന്നിൽ എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു. അധ്യാപക-വിദ്യാർഥി അനുപാതം പുനക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് യുപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സും അനിശ്ചിതകാല സമരം ആരംഭിച്ചു. കൂടാതെ ഓൾ കേരള പിഎസ്‌സി ഡ്രൈവേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നുവരികയാണ്. സിജെപി സമരത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വൻ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് തങ്ങളേയും പരിഗണിക്കണമെന്നും കാണാതെ പോകരുതെന്നും കേരളത്തിലെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സും പറയുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലേറെ മൂന്നാം മാസമാകുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ റാങ്ക് ഹോൾഡേഴ്‌സിന്റെ സമരവേലിയേറ്റമാണ് കാണുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായിട്ടും ജോലി ലഭിക്കാത്തതിന്റേയും ഏജ് ഓവർ ആകുമെന്നതിന്റേയും ആശങ്കകൾ പങ്കുവയ്ക്കുകയാണ് പ്രതിഷേധക്കാർ. എത്രയും പെട്ടെന്ന് വേക്കൻസികൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ആറ് വട്ടം മന്ത്രിതല ചർച്ച നടന്നിട്ടും ഇതുവരെ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നിരാഹാര സത്യാഗ്രഹം ഉൾപ്പെടെ നടത്തുകയാണ് റാങ്ക് ഹോൾഡേഴ്‌സ്. മന്ത്രിമാരെ കണ്ടെങ്കിലും ചർച്ചയ്ക്കുള്ള അവസരം പോലും ഒരുക്കിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Related Articles

Back to top button