ലീഗ് മന്ത്രിമാരുടെ പട്ടിക റെഡി…. കുഞ്ഞാലിക്കുട്ടിയും ഷാജിയും സതീശൻ ടീമിൽ…. പി.കെ. ബഷീർ തിരിച്ചെത്തി, പാറക്കൽ അബ്ദുള്ള പുറത്ത്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ മുസ്ലീം ലീഗിന് ലഭിക്കുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ലീഗ് നേതൃത്വം നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരാകുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ജനങ്ങളെ സേവിക്കുക എന്നത് ലീഗിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങൾ ഏൽപ്പിച്ച ഈ ദൗത്യം കൃത്യമായ ബോധ്യത്തോടെ വേണം മന്ത്രിമാർ നിർവ്വഹിക്കാൻ, എന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവർ അവസാന നിമിഷം പുറത്തായി. ജില്ലാ പ്രാതിനിധ്യമല്ല, സംസ്ഥാന തലത്തിലുള്ള പ്രാതിനിധ്യമാണ് പരിഗണിച്ചതെന്ന് പി.എം.എ. സലാം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തവണ മുസ്ലീം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, സഖ്യത്തിലെ കരുത്ത് അനുസരിച്ച് ആറ് ക്യാബിനറ്റ് പദവികൾക്ക് ലീഗിന് അർഹതയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി നേതൃയോഗത്തിൽ അഭിപ്രായപ്പെട്ടു.

Related Articles

Back to top button