ജഡ്ജി തന്നെ ബന്ധപ്പെട്ടിട്ടില്ല… സ്ഥലംമാറ്റത്തിൽ സങ്കടമില്ലെന്ന്… കൊച്ചി പൊലീസ് കമ്മീഷണർ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും സ്ഥാനം ഒഴിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. മറ്റൊരു വേദി ലഭിക്കാത്തതിനാലാണ് ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്നുപറയുന്നതെന്ന് കമ്മീഷണർ പറഞ്ഞു. സ്ഥലംമാറ്റത്തിൽ സങ്കടമില്ലെന്നും സർക്കാർ ജീവനക്കാരനായതിനാൽ ഉത്തരവുകൾ അനുസരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസും സ്ഥലംമാറ്റവും തമ്മിൽ ബന്ധമില്ലെന്നും കേസ് തുടക്കം മുതൽ നല്ല രീതിയിലാണ് മുന്നോട്ടുപോയതെന്നും വ്യക്തമാക്കി.

Related Articles

Back to top button