13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്… ചൂഷണത്തിനിരയായ കാര്യം…

പത്തനംതിട്ട: പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൂഷണത്തിനിരയായ കാര്യം കുട്ടിയുടെ സഹോദരിയാണ് സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. തുടർന്ന് സ്കൂൾ ടീച്ചർ വിവരം ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ഹെൽപ് ലൈൻ നടത്തിയ കൗൺസിലിംഗിലൂടെയാണ് ക്രൂരമായ പീഡന വിവരം പുറത്ത് വരുന്നത്.
കൗൺസിലിംഗിൽ പീഡനത്തിൽ പങ്കാളികളായ 10 പേരുടെ പേരുകളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. കേസിൽ ഈ 10 പേരുടെയും പങ്ക് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പ്രതികളിൽ പ്രായപൂർത്തിയായവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നത്. ക്രൂരതയ്ക്ക് ഒത്താശ ചെയ്ത സഹപാഠിയായ പെൺകുട്ടിയും നിലവിൽ പോക്സോ കേസിൽ പ്രതിയാണ്. പീഡനത്തിനിരയായ 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.



