ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്, തടുക്കാൻ ശ്രമിച്ച ബന്ധുക്കൾക്കും കുത്തേറ്റു….

ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹൻ കുമാറിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു സംഭവം. ഭാര്യവീട്ടിൽ എത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്തുന്നത് കണ്ട് തടുക്കാൻ ശ്രമിച്ച സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവരെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരിക്കേറ്റവർ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button