ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവം….ഉദ്യോഗസ്ഥ നടപടി അധികാര ലംഘനം…

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു. നടക്കുന്നത് ഇദ്യോഗസ്ഥ ഭരണമോ എന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ചതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ മദ്യ നയം ഉടനെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.



