എണ്ണിത്തുടങ്ങി… ആദ്യം വയനാട്ടിൽ.. രണ്ടാമത് തിരുവനന്തപുരം.. കളമശ്ശേരിയിലെ താക്കോൽ കണ്ടെത്തിയിട്ടില്ല… കൗണ്ടിം​ഗ് ഏജന്റ് കുഴഞ്ഞുവീണു… ആദ്യ ഫലം യു.ഡി.എഫിന് അനുകൂലം…

ബാലറ്റ് പേപ്പറുകൾ എണ്ണിത്തുടങ്ങി. വയനാട്ടിലാണ് ആദ്യം തുടങ്ങിയത്. പിന്നാലെ തിരുവനന്തപുരം കേന്ദ്രത്തിൽ. 8.01 ഓടെ എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ തുടങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധ‌ർമ്മടത്തും തപാൽ വോട്ട് എണ്ണിത്തുടങ്ങി. ആദ്യ ഫലം യു.ഡി.എഫിന് അനുകൂലം.
കേരളത്തിന്റെ ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ 6.45ന് സ്ട്രോ​ഗ് റൂം തുറന്നു. തു‌ടർന്ന് പോസ്റ്റൽ ബാലറ്റുകൾ പുറത്തെടുത്തിരിക്കുകയാണ്. കൃത്യം 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കാൻ സാധിക്കുന്ന തരത്തിലുള്ള മുന്നരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥ‌ർ നടത്തിയിരുന്നത്.
ഇതിനിടെ കളമശ്ശേരി മണ്ഡലത്തിലെ ഇ.വി.എം മെഷീൻ സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ കാണാതായി. തക്കോൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴ് അറത്ത് മാറ്റാനാണ് ഉദ്യോ​ഗസ്ഥരുടെ നീക്കം. എന്നാൽ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിരുന്ന മുറി തുറന്നിട്ടുണ്ട്. ഇവിടുത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. മന്ത്രി പി.രാജീവ് മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.

Related Articles

Back to top button