പെട്ടി തുറന്നു… ആകാംശയുടെ മുൾമുനയിൽ കേരളം… മന്ത്രി പി.രാജീവ് മത്സരിച്ച കളമശ്ശേരിയിൽ താക്കോൽ കാണാതായി…

കേരളത്തിന്റെ ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ 6.45ന് സ്ട്രോഗ് റൂം തുറന്നു. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ പുറത്തെടുത്തിരിക്കുകയാണ്. കൃത്യം 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കാൻ സാധിക്കുന്ന തരത്തിലുള്ള മുന്നരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നത്.
ഇതിനിടെ കളമശ്ശേരി മണ്ഡലത്തിലെ ഇ.വി.എം മെഷീൻ സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ കാണാതായി. തക്കോൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴ് അറത്ത് മാറ്റാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. എന്നാൽ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിരുന്ന മുറി തുറന്നിട്ടുണ്ട്. മന്ത്രി പി.രാജീവ് മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.



