സിപിഐഎമ്മിൻ്റെ തെറ്റ് തിരുത്തൽ നാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ…. കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രസംഗത്തിലല്ല, നിലപാടിലാണ് വേണ്ടതെന്നും സിപിഐഎം ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. പൊലീസിന് ആർജവം ഉണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളിൽ പരിശോധന നടത്തണമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വലിയ അവകാശവാദങ്ങളാണ് ഉയർന്നത്. തെറ്റുകൾ തിരുത്തുമെന്നും പാർട്ടിയെ ശുദ്ധീകരിക്കുമെന്നും അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പാർട്ടി നേതാക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ ഈ തെറ്റുതിരുത്തൽ എവിടെയാണെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.



