വിവാദ പ്ലീഡർ നിയമനം….കെ ബാബു വെളിപ്പെടുത്തിയ ആ എം പി ഡീൻ കുര്യാക്കോസ്….

തിരുവനന്തപുരം: വിവാദ പ്ലീഡര്‍ നിയമനത്തില്‍ കെ ബാബു വെളുപ്പെടുത്തിയ ആ എം പി ഡീൻ കുര്യക്കോസ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എസ്എഫ്ഐ നേതാവായ വനിതാ പ്ലീഡര്‍ ജിയോണയുടെ നിയമനത്തിലാണ് ശുപാര്‍ശ നടന്നത്. എന്നാല്‍ നിയമനത്തില്‍ ശുപാര്‍ശ ചെയ്തതിന്റെ വിശദീകരണം ഡീന്‍ വ്യക്തമാക്കിയില്ല.
പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമനം നടത്തിയത് യുവ എം പി ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നുമായിരുന്നു കെ ബാബുവിൻ്റെ വെളിപ്പെടുത്തൽ. ഹൈബി ഈഡനോ, ഷാഫി പറമ്പിലോ അല്ല ശുപാര്‍ശ ചെയ്തെന്ന് ബാബു പറഞ്ഞിരുന്നു. നിയമനത്തില്‍ കെഎസ്യുവിന് അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്നും പക്ഷെ അതില്‍ ഒരു നിയമനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും അദേഹം പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചിരുന്നു.



