‘ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസാണ് ഇൻക്ലൂസീവ്’….. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഒളിയമ്പുമായി ജിന്റോ ജോൺ

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പേരുവിളിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ, കടുത്ത വിയോജിപ്പും പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിന്റോ ജോൺ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒളിയമ്പെയ്യാതത്. സത്യപ്രതിജ്ഞാ സമയത്ത് വി.ഡി. സതീശൻ തന്റെ പേരിനൊപ്പം ‘മേനോൻ’ എന്ന് കൂട്ടിച്ചേർത്തത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജിന്റോയുടെ പ്രതികരണം. കോൺഗ്രസ് പാർട്ടി ഉയർത്തിപ്പിടിക്കേണ്ട ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ജിന്റോ ജോൺ തന്റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്…..
തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങള്‍ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം



