പ്രിയദർശിനി പദ്ധതി നിലനിൽപ്പിന് ഭീഷണിയെന്ന് ബസ് ഉടമ….

കൊച്ചി: ജൂൺ 15ന് പുരുഷന്മാർ‌ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം. മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ്സിൽ പ്രതിഷേധത്തിന്റെ ഭാ​ഗമായി പുരുഷന്മാർക്ക് തിങ്കളാഴ്ച ഒരു ദിവസം സൗജന്യ യാത്ര അനുവദിക്കുമെന്ന് ബസ്സുടമ വട്ടപ്പറമ്പ് സ്വദേശി ബി ഒ ഡേവിസ് വ്യക്തമാക്കി.

പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനും ഭീഷണിയാകുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് പരുഷന്മാ‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ബസുടമ വ്യക്തമാക്കുന്നത്. രാവിലെ 6. 30 മുതൽ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ബി ഒ ഡേവിസ് വ്യക്തമാക്കി.

സ്വകാര്യബസ്സുകളെ കൈവിടാതെ കെഎസ്ആർടിസിയിലെ ഫ്രീ യാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ വനിത യാത്രക്കാർക്കും മധുരം നൽകി അനുമോദിക്കുമെന്നും ബസുടമ വ്യക്തമാക്കി. 25 വർഷത്തിലേറെയായി സർവീസ് തുടരുന്ന തൻ്റെ റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി ബസ്സുകൾക്കിടയിലാണ് ഓടുന്നത്.

യാത്രക്കാരിൽ കൂടുതലും വനിതകൾ ആണെന്നതിനാൽ ഇവരെയും സ്വാഭാവികമായും നഷ്ടപ്പെടും എന്ന യാഥാർത്ഥ്യമാണ് ഇത്തരത്തിൽ പ്രതിഷേധം നടത്തുവാനുള്ള തീരുമാനത്തിന് പിന്നലെന്നാണ് ബി ഒ ഡേവിസ് പറയുന്നത്.

Related Articles

Back to top button