ഹരിപ്പാട് 65-കാരൻ തോട്ടിൽ വീണ് മരിച്ചനിലയിൽ

ഹരിപ്പാട്: അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡ് വലിയചിറ പടീറ്റതിൽ തങ്കച്ചനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെ മല്ലിക്കാട്ട് കടവിന് തെക്ക് വലിയ തോടിന്റെ വശത്തെ കൽക്കെട്ടിനോട് ചേർന്ന് ഇദ്ദേഹം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ തങ്കച്ചനെ കണ്ടല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൽക്കെട്ടിന് മുകളിലൂടെ നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു



