കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ…സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും…

അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതത്തല യോ​ഗം നേരത്തെ ചേർന്നിരുന്നു. തുടർന്ന് കാട്ടുപന്നികളെ അടക്കം വെടിവെച്ച് കൊല്ലുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് അം​ഗികൃത ഷൂട്ടർമാരെ നിയമിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.

Related Articles

Back to top button