വിവാഹ വാഗ്ദാനം നൽകി പീഡനം….ക്ഷേത്ര പൂജാരി അറസ്റ്റിൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം. സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ആനാകോട് സുബ്രഹ്മണ്യ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും പെൺകുട്ടിയിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.



