കല്ലിട്ട് നൂറാം നാൾ തുറന്നുപറഞ്ഞ് സിദ്ദിഖ്, വയനാട് കോൺഗ്രസ് വീട് നിർമാണത്തിൽ കാലതാമസമുണ്ടായി

വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിൽ കാലതാമസമുണ്ടായെന്ന് തുറന്നുപറഞ്ഞ് മന്ത്രി ടി സിദ്ദിഖ്. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. വീട് നിർമാണത്തിനുള്ള അനുമതികൾ ലഭിക്കാൻ വൈകിയതാണ് ഇതിൻറെ കാരണമെന്നും സിദ്ദിഖ് വ്യക്തമാക്കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വിവരിച്ചു. വയനാട്ടിൽ കല്ലിട്ടിട്ട് 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. 100 ദിവസമായിട്ടും വീടെവിടെ കോൺഗ്രസേ എന്ന ചോദ്യവുമായി സി പി എം നേതാക്കളും അണികളും നേരത്തെ രംഗത്തെത്തിയിരുന്നു. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ്‌ വാങ്ങിയ കാട്ടാനത്തോട്ടത്തിൽ വീട് പോയിട്ട് കോൺഗ്രസ് ഇട്ട കല്ല് പോലും കാണാനില്ലെന്നാണ് സി പി എമ്മിൻറെ വിമർശനം. ഫെബ്രുവരി 26 നാണ്‌ രാഹുൽ ​ഗാന്ധിയും സ്ഥലം എം പി പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട്‌ നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ലെന്നാണ് വിമർശനം

Related Articles

Back to top button