നാളെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് സ്വിഗ്ഗി സൊമാറ്റോ തൊഴിലാളികൾ

പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗിയും സൊമാറ്റോയും ഉൾപ്പെടെയുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന വില വർധനയും കുറഞ്ഞ വേതനവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സമരത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഗിഗ് തൊഴിലാളികളും സമരത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നീണ്ട ജോലി സമയവും കുറഞ്ഞ കൂലിയുമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതെന്നും, അതിനിടയിൽ ഉണ്ടായ ഇന്ധനവില വർധനവ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയെന്നും യൂണിയൻ ആരോപിച്ചു.

Related Articles

Back to top button