സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു… രാഹുലിനെതിരായ ആദ്യ പരാതി കോൺഗ്രസിന് ലഭിച്ചത്….

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം തെറ്റ്. രാഹുലിനെതിരായി ആദ്യമായി രേഖാമൂലം പരാതി നല്‍കിയ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുല്‍ ഗാന്ധിക്കും പരാതിയുടെ പകര്‍പ്പ് മെയില്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 28 ന് ഉച്ചകഴിഞ്ഞാണ് അതിജീവിത രാഹുലിനെതിരായി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. പരാതി അയച്ച മെയില്‍ സണ്ണി ജോസഫിനും വി ഡി സതീശനും സിസി വെച്ചിട്ടുണ്ട്. എന്നാല്‍ പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് വിമര്‍ശനം. ഇതുവരെയും രാഹുലിനെതിരെ കെപിസിസിയ്ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു സ്വദേശിനി നല്‍കിയ പരാതിയാണ് ആദ്യമായി രാഹുലിനെതിരെ ലഭിച്ചതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഇത് തെറ്റാണെന്നും പരാതി ലഭിച്ച വിവരം നേതൃത്വം മറച്ചുവെച്ചുവെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Related Articles

Back to top button