തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്‌ഐആർ’ നടപടി ശരിവെച്ച് സുപ്രീംകോടതി…. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയാൽ പൗരത്വം നഷ്ടമാകില്ല

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ പൂർണ്ണമായി ശരിവെച്ച് സുപ്രീംകോടതി. കമ്മീഷന്റെ എസ്‌ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ കടുത്ത തടസ്സവാദങ്ങൾ സുപ്രീംകോടതി പൂർണ്ണമായി തള്ളി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. പൗരത്വത്തെക്കുറിച്ചും വോട്ടർപട്ടികയെക്കുറിച്ചും കൃത്യമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നത് അയാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് കൊണ്ട് മാത്രം ഒരാൾക്ക് പൗരത്വം നഷ്ടമാകുന്നില്ല. പൗരത്വം അന്തിമമായി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. എന്നാൽ, വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മീഷന് ഉപയോഗിക്കാമെന്ന് കോടതി ബെഞ്ച് വ്യക്തമാക്കി.

നാല് പ്രധാന ഭരണഘടനാപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി കമ്മീഷന് അനുകൂലമായി വിധി പ്രസ്താവിച്ചത്. എസ്‌ഐആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണ്. ഈ നടപടിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്ന കാര്യങ്ങൾ പൂർണ്ണമായും യുക്തിസഹമാണ്. മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാത്ത പക്ഷം വോട്ടർപട്ടിക ശുദ്ധീകരിക്കാൻ ഈ നടപടി അനിവാര്യമായിരുന്നു. കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താൻ ഇതിന് സാധിക്കുന്നുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം കടുത്ത നടപടികൾ അത്യാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാർക്ക് എസ്‌ഐആർ പ്രക്രിയയിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിലുടനീളം കമ്മീഷൻ നൽകിയിട്ടുണ്ടെന്നും കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിച്ചു.

Related Articles

Back to top button