‘മഴ കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമെന്ന് സണ്ണി ജോസഫ്…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയില്‍ ആകെ പ്രതിസന്ധിയുണ്ടെന്നും കൂടുതല്‍ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമം നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിട്ടിയ മഴ ഇപ്പോഴില്ലെന്നും മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. 4,5 ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച് നാളെ കൂടുതല്‍ കാര്യങ്ങള്‍ സഭയില്‍ പറയും. ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും’: സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Back to top button