കോഴിക്കോട് വളയത്തെ ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലെ ലീഗ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. മാമുണ്ടേരിയിലെ ഇടവഴിയിൽ ക്ലീൻ ചെയ്യുന്നതിനിടെയാണ് ബോംബുകൾ കണ്ടത്. വളയം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.



