വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്….

പൂച്ചക്കാട് വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്. 17കാരൻ അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. പിതാവിന്റെ പേരിൽ ലൈസൻസുള്ള തോക്കാണിത്. തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിയതെന്നാണ് മൊഴി. സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കട്ടിലിൽ തലയണയ്ക്കടിയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. ഇതെടുത്ത് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിർന്നത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അശ്രദ്ധമായി തോക്ക് സൂക്ഷിച്ചതിനും അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതിനുമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ബേക്കൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

Related Articles

Back to top button