വീട്ടുകാർ ചെന്നപ്പോൾ കണ്ടത്…; ചക്കവീണ് മുയലല്ല, മൂർഖൻ പാമ്പാണ് ചത്തത്!

എറണാകുളത്ത് ചക്ക വീണ് പാമ്പ് മൂർഖൻ പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. ഇന്ന് രാവിലെയാണ് പാമ്പിനെ ചത്ത നിലയിൽ വീട്ടുമുറ്റത്ത് കണ്ടത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ ആണ് പാമ്പിനെ കണ്ടത്. ചക്കവീണത് ഗുണകരമായെന്ന് വീട്ടുകാർ പ്രതികരിച്ചു. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി 7 പേർക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്.

അതേസമയം കാസർകോട് എളേരിത്തട്ടിൽ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേ ഐ സി യുവിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് പന്ത് കളിക്കുകയായിരുന്നു കുട്ടി. അതിനിടയിൽ പന്ത് വീടിന് അടുത്തുള്ള പറമ്പിലേക്ക് പോവുകയും പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ പാമ്പ് കടിക്കുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Back to top button