വടകരയിൽ അധ്യാപകന് ആറംഗ സംഘത്തിന്റെ മർദ്ദനം..ഗുരുതര പരിക്ക്..സംഘത്തിൽ വിദ്യാർത്ഥിയും….

വടകര കുനിങ്ങാട് അധ്യാപകനെ ആറംഗസംഘം മർദ്ദിച്ചു. മുതുവടത്തൂർ സ്വദേശി ദാവൂദ് പി മുഹമ്മദിനാണ് മർദനമേറ്റത് .ആക്രമണത്തിൽ ദാവൂദിന്റെ വാരിയെല്ലുകൾക്കും കണ്ണിനും ഗുരുതര പരിക്ക് ഏറ്റു.ഇന്ന് വൈകിട്ട് ആണ് സംഭവം.വടകര പുതിയ സ്റ്റാൻഡിന് സമീപം ഇദ്ദേഹം നടത്തിവരുന്ന ഓക്സ്ഫോർഡ് കോളേജ് ഓഫ് ഇംഗ്ലീഷ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറിയായിരുന്നു അക്രമികൾ അധ്യാപകനെ മർദ്ദിച്ചത്.അക്രമി സംഘങ്ങളിൽ ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിയും ഉണ്ടെന്ന് പോലീസ് പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button