അഭിറാം കൊലക്കേസിൽ സുപ്രധാന തീരുമാനം….

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഉത്തരവ്.

പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നേരത്തെ 17കാരനായ പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്.

Related Articles

Back to top button