പ്രാഗിലേക്ക് എന്തിനാണ് ഷാജി പോയത്, മദ്യ മാഫിയയുടെ സ്‌പോൺസർഷിപ്പ് യാത്ര ലീഗ് അനുവദിച്ചിട്ടുണ്ടോ?

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്തിനാണ് പോയതെന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ. ലീഗിനോട് അന്ന് തന്നെ മറുപടി ആവശ്യപ്പെട്ടതാണെന്നും വിജിൻ റിപ്പോർട്ടറിനോട് പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കേരള സർക്കാർ അറിയാതെയുള്ള മദ്യ മാഫിയയുടെ സ്‌പോൺസർഷിപ്പ് യാത്ര ലീഗ് അനുവദിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഒരു പഞ്ചായത്ത് അടച്ചുപൂട്ടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കേണ്ട ഗ്രാൻഡ് ഇടമലക്കുടി പഞ്ചായത്തിന് ഇതുവരെ നൽകിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങൾ താറുമാറായി കിടക്കുന്നതിൽ മന്ത്രിക്ക് ഒരു ആശങ്കയുമില്ല. പ്രാഗിൽ പോകണം, അവിടുത്ത ടൂറിസം ആഘോഷിക്കണം എന്ന് മാത്രമാണ് മന്ത്രിക്ക്. നല്ല നമസ്‌കാരമാണ് മന്ത്രിയോട് പറയാനുള്ളത്. ലീഗിന്റെ മന്ത്രിയല്ലേ, എന്നിട്ടും എന്തുകൊണ്ടാണ് ലീഗ് ഒരക്ഷരം മിണ്ടാത്തതെന്നും വിജിൻ ചോദിച്ചു.

Related Articles

Back to top button