മാനവീയം വീഥിയിൽ തിരുവനന്തപുരം കോർപ്പറേഷന് എതിരായ പ്രതിഷേധം സംഘടിപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

മാനവീയം വീഥിയിൽ തിരുവനന്തപുരം കോർപ്പറേഷന് എതിരായ പ്രതിഷേധം സംഘടിപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. എസ് പി ദീപക്, ബിനു ലാൽ ഉണ്ണി, സൂരജ് കെ ജി, രഘോത്തമൻ കണ്ടാലറിയാവുന്ന 150 പേർ എന്നിവർക്കെതിരെയാണ് കേസ്. അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു. നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം, തെരുവുകൾ പാടട്ടെ എന്ന പേരിലായിരുന്നു പരിപാടി. മാനവീയം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗായിക പുഷ്പവതിയുടെ പരിപാടി സംഘടിപ്പിക്കുന്നതിന് കോർപ്പറേഷൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എതിർശബ്ദ​ങ്ങളെ ഭയക്കുന്ന സാസ്കാരിക ഇടങ്ങളെ വർ​ഗീയ വത്കരിക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഇതിനെതിരെ പ്രതിഷേധധിച്ചതിനാണ് യു ഡി എഫ് സർക്കാരിൻ്റെ പോലീസ് ന​ഗരഭ കൗൺസിലർമാരുൾപ്പെടെയുള്ള പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തത്.

Related Articles

Back to top button