ഫാമിൽ നഗ്നനായെത്തി… പശുക്കളെ… ദൃശ്യങ്ങൾ സിസിടിവിയിൽ

വെള്ളാനിക്കരയിൽ ഫാമിൽ നഗ്നനായെത്തിയ അജ്ഞാതൻ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച സംഭവം നടന്നത്. ഫാമിലെ സിസിടിവി ക്യാമറയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഏകദേശം ആറടി ഉയരമുള്ള പുരുഷനാണ് ഫാമിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇയാൾ ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. ഫാമിലുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിച്ചു.

പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ കറവക്കാരൻ ഉറക്കമുണർന്ന് സ്ഥലത്തെത്തിയത്. ഇയാൾ അക്രമിയെ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇതുവരെ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

വാഹനത്തിൽ ഫാമിന് സമീപം എത്തിയ ശേഷമാണ് ഇയാൾ അകത്തേക്ക് കടന്നതെന്നാണ് ഉടമ പറയുന്നത്

Related Articles

Back to top button