അച്ഛന് അന്ത്യചുംബനം നല്‍കുന്ന ഷൈന്‍ ടോം ചാക്കോ.. വികാരഭരിതമായ നിമിഷങ്ങള്‍.. കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി….
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ മൃതദേഹം സംസ്‌കരിച്ചു.വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോമും അമ്മ മരിയയും ആശുപത്രിയില്‍ നിന്നുമാണ് രാവിലെ വീട്ടിലെത്തിയത്. നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അച്ഛന് അന്ത്യചുംബനം നല്‍കുന്ന ഷൈന്‍ ടോം ചാക്കോയുടെ വികാരഭരിതമായ നിമിഷങ്ങള്‍ കണ്ടുനിന്നവർക്കും സങ്കടമായി.ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മയെ സ്‌ട്രെച്ചറിലാണ് കൊണ്ടുവന്നത്. ചാക്കോ മരിച്ച വിവരം ഭാര്യയെ അറിയിച്ചിരുന്നില്ല. ഐസിയുവിലാണെന്നാണു അറിയിച്ചിരുന്നത്. ഇന്നു രാവിലെയാണ് വിവരം അറിയിച്ചത്.
ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ആശുപത്രിയിലേക്ക് മാറ്റിയ ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. എങ്കിലും ആരോഗ്യവാനാണ്. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെങ്കിലം ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരുക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.