ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം…പള്ളി വികാരി റിമാൻഡിൽ….

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മംഗളൂർ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ റിമാൻഡ് ചെയ്തു. 2026 ഓഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയെത്തുടർന്ന് പോലീസ് വൈദികനെ അറസ്റ്റ് ചെയ്തിരുന്നു. സമാന പ്രായത്തിലുള്ള മറ്റ് നാല് കുട്ടികളെയും വൈദികൻ ലൈംഗികമായി ഉപദ്രവിച്ചതായും കുട്ടി ആരോപിച്ചു.
പള്ളിയിലെ അസിസ്റ്റന്റ് വികാരിയോടും ഇടവക പ്രതിനിധികളോടും കാര്യങ്ങൾ സംസാരിച്ച ശേഷമാണ് അഞ്ച് കുട്ടികളും അവരുടെ മാതാപിതാക്കളും ബിഷപ്പിനെ കാണാൻ എത്തിയത്. പള്ളി വൈസ് പ്രസിഡന്റ് റോണാൾഡ് റോഡ്രിഗസാണ് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. കുട്ടികൾ തങ്ങൾക്ക് നേരിട്ട പീഡനവിവരങ്ങൾ ബിഷപ്പിന് എഴുതി നൽകുകയും ചെയ്തുവെന്നാണ് വിവരം.



