ധോണിയിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്….

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആനയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ അപകടം നടന്നത്. തീറ്റ നൽകുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് ബൊമ്മന്റെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൊമ്മനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇയാളുടെ ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ബൊമ്മൻ. കഴിഞ്ഞ ഒരു വർഷമായി കുങ്കിയാനയായ അഗസ്ത്യന്റെ രണ്ടാം പാപ്പാനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ബൊമ്മൻ. സംഭവം നടക്കുമ്പോൾ ആന പെട്ടെന്ന് മദപ്പാടിന്റെ ലക്ഷണം കാണിച്ചതാണോ അതോ പേടിച്ച് തിരിഞ്ഞതാണോ എന്ന് വനംവകുപ്പ് അധികൃതർ പരിശോധിച്ച് വരികയാണ്.

Related Articles

Back to top button