നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു

നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ മറിഞ്ഞു. അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലാണ് അപകടം. ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ട് തിരികെ കുട്ടികളുമായി പോകുമ്പാഴാണ് അപകടമുണ്ടായത്. റോഡിൽ നിന്നും വെള്ളമില്ലാത്ത തോട്ടിലേക്ക് വാൻ തലകീഴായി മറിയുകയായിരുന്നു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
കുട്ടികളുടെ കാലുകളിലും കൈകളിലും ചെറിയ പരിക്കുണ്ട്. പരിക്കേറ്റ കുട്ടികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



