സതീശൻ സർക്കാറിന്റെ ആദ്യത്തെ സിബിഐ കേസ്….എതിർത്ത് സിപിഎം, ഉത്തരവ് ഇന്നിറങ്ങും….

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. ശുപാർശയിൽ സിബിഐ നിലപാട് നിർണായകമാകും. അതേസമയം, കേസന്വേഷണത്തിന് സിബിഐ വരുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചു. എന്നാൽ, സത്യം തെളിയണമെന്നാണ് നവീൻ ബാബുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നും കുടുംബം ആരോപിച്ചു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.

Related Articles

Back to top button