കായംകുളത്ത് മത്തി പ്രളയം

ആലപ്പുഴ: കായംകുളം വലിയ അഴീക്കലിൽ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വലക്കീറി. കീറിയ വലയിൽ നിന്ന് ലഭിച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ വിലയുടെ മത്തിയാണ്.കുറെ നാളുകൾക്ക് ശേഷമാണ് കായംകുളം വലിയ അഴിക്കാലിൽ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നെയ്മത്സ്യമാണ് വലിയതോതിൽ വലയിലായത്. വലിയ അഴിക്കൽ ഹാർബറിൽ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്. വല പൊട്ടിപ്പോയ സാഹചര്യത്തെ തുടർന്ന് പകുതിയിലേറെ മത്തികൾ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പത്തുമൈൽ നോട്ടിക്കൽ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.

Related Articles

Back to top button